ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; വീഡിയോ കാണാം

കൊല്ലത്ത് മരിച്ച സ്കൂള് വിദ്യാര്ത്ഥിനി സ്കൂള് കെട്ടിടത്തില് നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അധ്യാപികയായ സിന്ധു ഗൗരിയെ ക്ലാസില് നിന്ന് വിളിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
 | 

ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; വീഡിയോ കാണാം

കൊല്ലം: കൊല്ലത്ത് മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അധ്യാപികയായ സിന്ധു ഗൗരിയെ ക്ലാസില്‍ നിന്ന് വിളിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നാമത്തെ നിലയില്‍ നിന്നും ചാടിയ ഗൗരിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടി മരിച്ചു.

അധ്യാപകര്‍ നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ പിതാവായ പ്രസന്നകുമാറാണ് ഈ ആരോപണം ഉന്നയിച്ചത്. സ്റ്റാഫ്‌റൂമില്‍ വിളിച്ചു വരുത്തി വഴക്കു പറഞ്ഞതിനു ശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.

സംഭവത്തില്‍ അധ്യാപികമാരായ സിന്ധു, ക്രെസന്റ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ കാണാം

കൊല്ലത്ത് മരിച്ച വിദ്യാര്‍ത്ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ …

കൊല്ലത്ത് മരിച്ച വിദ്യാര്‍ത്ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.ഗൗരിയെ അധ്യാപികയായ സിന്ധു ക്ലാസില്‍ നിന്ന് വിളിച്ചുകൊണ്ടു പോവുന്ന ദൃശ്യങ്ങളും കുട്ടി കെട്ടിടത്തിന് മുകളിലേക്ക് പോവുന്ന ദൃശ്യങ്ങളും പോലാസിനി ലഭിച്ചു.ഇതില്‍ നിന്നും ഗൗരിയുടെ സഹോദരി പറഞ്ഞ കാര്യങ്ങളെല്ലാം ശരിവെക്കുന്ന ദ്യശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്

Posted by Mathrubhumi on Wednesday, October 25, 2017