ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ്; സംസ്ഥാനത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളി

ചാര്ട്ടേര്ഡ് വിമാനങ്ങളില് മടങ്ങാന് ആഗ്രഹിക്കുന്ന പ്രവാസികള്ക്ക് ട്രൂനാറ്റ് ടെസ്റ്റിനുള്ള സൗകര്യം ഏര്പ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്ക്കാര്.
 | 
ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മടങ്ങുന്നവര്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ്; സംസ്ഥാനത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ട്രൂനാറ്റ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. നിര്‍ദേശം അപ്രായോഗികമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മന്ത്രാലയം കത്ത് നല്‍കി. വിവിധ രാജ്യങ്ങളിലെ എംബസികളുമായി സംസാരിച്ചതിന് ശേഷമാണ് ഇത്തരമൊരു നിലപാടിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് വിശദീകരണം.

ട്രൂനാറ്റ് പരിശോധന ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് പ്രായോഗികമല്ലെന്നും കത്തില്‍ പറയുന്നു. വിവിധ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്നാണ് യുഎഇ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ട്രൂനാറ്റ് പരിശോധനയില്ല.

കോവിഡ് രോഗികളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി. രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.