മുല്ലപ്പെരിയാർ: പുതിയ അണക്കെട്ടിനായി സാധ്യതാ പഠനം നടത്താൻ അനുമതി

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താൻ കേരളത്തിന് അനുമതി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. പുതിയ അണക്കെട്ടിനായി നിശ്ചയിച്ചിരിക്കുന്ന പ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പഠനം നടത്താനാണ് അനുമതി.
 | 
മുല്ലപ്പെരിയാർ: പുതിയ അണക്കെട്ടിനായി സാധ്യതാ പഠനം നടത്താൻ അനുമതി

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്താൻ കേരളത്തിന് അനുമതി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. പുതിയ അണക്കെട്ടിനായി നിശ്ചയിച്ചിരിക്കുന്ന പ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പഠനം നടത്താനാണ് അനുമതി.

പുതിയ ഡാം പണിയുമ്പോൾ കൂടുതൽ വനം നഷ്ടമാവില്ലെന്ന് കേരളം നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാധ്യതാ പഠനം നടത്താൻ കേരളത്തിന് അനുമതി നൽകിയിരിക്കുന്നത്. 119 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്ന് കേരളം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് സുപ്രീംകോടതി അനുമതി നൽകിയതോടെ ഡാമിന്റെ ബലക്ഷയം സംബന്ധിച്ചും ആശങ്കയേറിയിരുന്നു. കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എൽ.പി.ജി പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള പദ്ധതിക്കും വന്യജീവിബോർഡ് അനുമതി നൽകി.