പ്രതികാര നടപടിയുമായി കേന്ദ്രം; സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

സെക്സി ദുര്ഗയുടെ പ്രദര്ശനാനുമതി കേന്ദ്രം റദ്ദാക്കി. കേന്ദ്ര ഫിലിം സര്ട്ടിഫിക്കേഷന് ബോര്ഡിന്റെ സര്ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകന് സനല്കുമാര് ശശിധരന് കൈമാറി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്നിന്ന് അവസാന നിമിഷം ചിത്രം പിന്വലിച്ചതിനെതിരെ സംവിധായകന് ഹൈക്കോടതി വിധി സമ്പാദിച്ചിരുന്നു. കോടതി വിധിയുണ്ടായിട്ടും ചിത്രം മേളയില് പ്രദര്ശിപ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കേന്ദ്ര വാര്ത്താവിതരണ മന്ത്രാലയത്തിന്റെ പ്രതികാര നടപടി.
 | 

പ്രതികാര നടപടിയുമായി കേന്ദ്രം; സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

സെക്‌സി ദുര്‍ഗയുടെ പ്രദര്‍ശനാനുമതി കേന്ദ്രം റദ്ദാക്കി. കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് കൈമാറി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് അവസാന നിമിഷം ചിത്രം പിന്‍വലിച്ചതിനെതിരെ സംവിധായകന്‍ ഹൈക്കോടതി വിധി സമ്പാദിച്ചിരുന്നു. കോടതി വിധിയുണ്ടായിട്ടും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ പ്രതികാര നടപടി.

പ്രതികാര നടപടിയുമായി കേന്ദ്രം; സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം രാജ്യത്തൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള നടപടിയാണ് ഇപ്പോള്‍ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. നേരത്തേ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സെന്‍സര്‍ ബോര്‍ഡ് നിബന്ധനകള്‍ വെച്ചിരുന്നു.

ചിത്രത്തിന്റെ പേര് എസ്. ദുര്‍ഗ എന്നാക്കി മാറ്റുക, ഡയലോഗുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചില പദങ്ങള്‍ നീക്കം ചെയ്യുക എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍. ഇതനുസരിച്ച് ചിത്രത്തിന്റെ പേര് മാറ്റിയെങ്കിലും എസിന് ശേഷം മൂന്ന് ഹാഷുകള്‍ ഉപയോഗിച്ചതാണ് ഇപ്പോള്‍ അയോഗ്യതക്ക് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതി സിനിമാട്ടോഗ്രാഫി നിയമത്തിന് എതിരാണെന്നാണ് വിശദീകരണം.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുമായി ഗോവ ചലച്ചിത്രമമേള നടത്തിപ്പുകാരെ സമീപിച്ചെങ്കിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല. ജൂറി ചിത്രം വീണ്ടും കാണുകയും അതിന്റെ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു അറിയിച്ചിരുന്നത്. മറുപടി വന്നതിനു ശേഷമേ പ്രദര്‍ശിപ്പിക്കാനാകൂ എന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരനും സുഹൃത്തുക്കളും ഗോവയില്‍ പ്രതിഷേധം നടത്തിയിരുന്നു.