വീടുകള്‍ക്ക് പുറത്തു പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വീടുകളില് നിന്ന് പുറത്തിറങ്ങുന്നവര് മാസ്ക് നിര്ബന്ധമായും ധരിക്കണമെന്ന് കേന്ദ്രസര്ക്കാര്.
 | 
വീടുകള്‍ക്ക് പുറത്തു പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ നിര്‍ദേശം നല്‍കിയത്. ഇതിനായി വീടുകളില്‍ തന്നെ മാസ്‌ക് നിര്‍മിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വീട്ടില്‍ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് കൊണ്ട് പുനരുപയോഗിക്കാവുന്ന മാസ്‌കാണ് നിര്‍മിക്കേണ്ടത്.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വായും മൂക്കും മറയുന്ന വിധത്തിലുള്ള മാസ്‌കാണ് ധരിക്കേണ്ടത്. എന്നാല്‍ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുള്ളവരോ രോഗബാധിതരോ ഇത്തരം മാസ്‌കുകള്‍ ഉപയോഗിക്കരുത്. ഇവരും കൊറോണ രോഗികളുമായി അടുത്തിടപഴകുന്നവരും സുരക്ഷാ ക്രമീകരണങ്ങളുള്ള മാസ്‌ക് തന്നെ ധരിക്കണം.

പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രാലയം ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗികളുമായി അടുത്തിടപഴകുന്നവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തേ നല്‍കിയിരുന്ന നിര്‍ദേശം.