സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

മുന് ഡിജിപി ടി.പി.സെന്കുമാറിന്റെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്ക്കാര് തടഞ്ഞു. സംസ്ഥാന സര്ക്കാരും ഈ നിയമനത്തെ നേരത്തേ എതിര്ത്തിരുന്നു. സെന്കുമാറിന്റെ പേരിലുള്ള കേസുകള് തീര്ന്നതിനു ശേഷം തീരുമാനമെടുത്താല് മതിയെന്നാണ് കേന്ദ്രത്തിന്റെ നിര്ദേശം.
 | 

സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സംസ്ഥാന സര്‍ക്കാരും ഈ നിയമനത്തെ നേരത്തേ എതിര്‍ത്തിരുന്നു. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്നതിനു ശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത വി. സോമസുന്ദരത്തിന്റെ നിയമനം മാത്രം അംഗീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സോമസുന്ദരം. സെന്‍കുമാറിനെതിരെയുള്ള കേസുകള്‍ തീര്‍ന്നാലും നിയമനത്തിനായുള്ള ശുപാര്‍ശ വീണ്ടും സമര്‍പ്പിക്കണം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയും പിഎസ്‌സി ചെയര്‍മാനുമാണ് അംഗങ്ങള്‍.

ജൂണ്‍ 28നാണ് സെന്‍കുമാറിന്റെ പേര് ശുപാര്‍ശ ചെയ്തുകൊണ്ട് സമിതി നിര്‍ദേശം സമര്‍പ്പിച്ചത്. സമിതി നിര്‍ദേശിച്ചവരില്‍ യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും ഗവര്‍ണറുടെയും അഭിപ്രായങ്ങള്‍ ചോദിച്ചശേഷം സുപ്രീം കോടതിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. സുപ്രീം കോടതി തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്.