സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയെന്ന് കേന്ദ്രം; യുഎപിഎ വകുപ്പുകള്‍ ചുമത്തി

സ്വര്ണ്ണക്കടത്ത് കേസില് എന്ഐഎ എഫ്ഐആര് ഫയല് ചെയ്തിട്ടുണ്ടെന്നും സ്വപ്നയ്ക്കെതിരെ യുഎപിഎ വകുപ്പുകള് ചുമത്തിയിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയില്.
 | 
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയെന്ന് കേന്ദ്രം; യുഎപിഎ വകുപ്പുകള്‍ ചുമത്തി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും സ്വപ്‌നയ്‌ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയില്‍. സ്വപ്‌ന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്‍ഐഎ ഏറ്റെടുത്ത കേസായതിനാല്‍ ഹൈക്കോടതി കേസ് കേള്‍ക്കരുതെന്നും എന്‍ഐഎ കോടതിയാണ് വാദം കേള്‍ക്കേണ്ടതെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും അവര്‍ മനഃപൂര്‍വം ഹാജരാകുന്നില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. രവിപ്രകാശ് കോടതിയില്‍ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിത്. സ്വപ്ന കുറ്റക്കാരിയാണെന്ന് തെളിയിക്കാന്‍ സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയുണ്ട്. സ്വപ്നയുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച്ഡ് ഓഫാണ്. ഇവരുടെ ജാമ്യാപേക്ഷ തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും കള്ളക്കടത്ത് നടത്തുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കുന്നതിനാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.