സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം

സ്വര്ണ്ണക്കടത്തില് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാതെ കേന്ദ്രം.
 | 
സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്രം

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം. ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വ്യക്തതയില്ലാത്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷണം നടക്കുകയാണെന്നും മന്ത്രാലയം പാര്‍ലമെന്റില്‍ മറുപടി നല്‍കി.

യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കെ സുധാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് വിഷയത്തില്‍ ചോദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യങ്ങള്‍.

എന്‍ഐഎ അന്വേഷണം സംബന്ധിച്ച വിശദാംശങ്ങളും ചോദ്യങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. ഇവയില്‍ രേഖമൂലം നല്‍കിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.