കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നൃത്തച്ചുവടുകളുമായി ക്ലീനിംഗ് ജീവനക്കാരന്‍; വീഡിയോ

സുല്ത്താന് ബത്തേരി സിഎഫ്എല്ടിസിയിലെ ക്ലീനിംഗ് ജോലിക്കാരനായ ക്ലിന്റണ് അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോ
 | 
കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നൃത്തച്ചുവടുകളുമായി ക്ലീനിംഗ് ജീവനക്കാരന്‍; വീഡിയോ

പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ആദ്യം പ്രവേശിപ്പിക്കുന്നത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ്. നിരവധി രോഗികള്‍ ഒരുമിച്ച് താമസിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് അപൂര്‍വ്വമായി ചില നല്ല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് വയനാട് ദേശീയ ആരോഗ്യ മിഷന്‍ ഫെയിസ്ബുക്ക് പേജില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി സിഎഫ്എല്‍ടിസിയിലെ ക്ലീനിംഗ് ജോലിക്കാരനായ ക്ലിന്റണ്‍ അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോയാണ് ഇത്.

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലെ സമയമിതപൂര്‍വ സായാഹ്നം എന്ന ഗാനത്തിനൊപ്പം ശാസത്രീയ നൃത്തച്ചുവടുകളാണ് ക്ലിന്റണ്‍ അവതരിപ്പിച്ചത്. പിപിഇ ധരിച്ചു കൊണ്ടുള്ള നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കോവിഡ് കാലത്ത് ജോലിയോടൊപ്പം രോഗികളുടെ മാനസികോല്ലാസത്തിനുകൂടി സമയം കണ്ടെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാം ഒരു ബിഗ് സല്യൂട്ട് എന്ന ക്യാപ്ഷനുമായാണ് വയനാട് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ പേജിലും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം