ചാണ്ടി ഉമ്മൻ വിവാഹിതനാകുന്നു

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ചാണ്ടി ഉമ്മൻ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ് മിനി ദമ്പതികളുടെ ഇളയമകൾ നീതി വർഗീസാണ് വധു.
 | 
ചാണ്ടി ഉമ്മൻ വിവാഹിതനാകുന്നു

കോലഞ്ചേരി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ചാണ്ടി ഉമ്മൻ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ് മിനി ദമ്പതികളുടെ ഇളയമകൾ നീതി വർഗീസാണ് വധു.

സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനും, സിയാൽ ഡയറക്ടറുമായ സി.വി ജേക്കബിന്റെ മകനാണ് ഡോ. വിജു. അടുത്ത ഏപ്രിൽ 12-ന് പുതുപ്പള്ളി പള്ളിയിൽ വച്ചാണ് വിവാഹം. സിന്തൈറ്റ് കമ്പനിയിലെ സെയിൽസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവിയാണ് നീതി.