ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസില് അന്വേഷണസംഘം സമര്പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു. ദിലീപിനെതിരെ സമര്പ്പിച്ച കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചത്. കേസിലെ മറ്റ് പ്രതികളുടെ റിമാന്ഡ് കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്ന്ന് അവരെ ഹാജരാക്കിയിരുന്നു. ഈ അവസരത്തില് അഭിഭാഷകര് ആവശ്യപ്പെട്ടത് പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്.
 | 

ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു. ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചത്. കേസിലെ മറ്റ് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടര്‍ന്ന് അവരെ ഹാജരാക്കിയിരുന്നു. ഈ അവസരത്തില്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്.

തുടര്‍ നടപടിയായി ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയക്കും. ഇതിനു ശേഷം വിചാരണക്കായി എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കുറ്റപത്രം കൈമാറുമെന്നാണ് കരുതുന്നത്. വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തീരുമാനിക്കും.

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. നേരത്തേ പിടിയിലായ ഏഴ് പേരുടെ കുറ്റപത്രം ആദ്യം സമര്‍പ്പിച്ചിരുന്നു. 450 ഓളം രേഖകളും 355 സാക്ഷികളുമാണ് കേസിലുള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്ന് മാത്രം 55 സാക്ഷികള്‍ കേസിലുണ്ട്.