Sunday , 18 November 2018
News Updates

‘ചേക്കുട്ടി’ ചേറിനെ അതിജീവിച്ച കുട്ടി; പ്രളയ ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിന് പ്രതീകമായി ചേന്ദമംഗലത്തു നിന്ന് ഒരു പാവക്കുട്ടി

സുനാമി ദുരന്തത്തില്‍ നിന്ന് കരകയറിക്കൊണ്ടിരുന്ന തീരദേശ മേഖലയില്‍ നിന്ന് അതിജീവനത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന സുനാമിക എന്ന തുണിപ്പാവയ്ക്ക് പിന്‍ഗാമിയായി ചേക്കുട്ടി വരുന്നു. പ്രളയ ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിന്റെ പ്രതീകമായി ചേക്കുട്ടി എന്ന തുണിപ്പാവയാണ് എത്തുന്നത്. ചേറിനെ അതിജീവിച്ച കുട്ടിയാണ് ചേക്കുട്ടി. കൈത്തറി ഗ്രാമമായ ചേന്ദമംഗലത്തു നിന്നാണ് ചേക്കുട്ടി എത്തുന്നത്. ചേന്ദമംഗലത്തെ തൊഴിലാളികള്‍ ഓണം മുന്നില്‍ കണ്ട് നെയ്തു കൂട്ടിയ വസ്ത്രങ്ങള്‍ പ്രളയത്തില്‍ മുങ്ങി നശിച്ചു പോയിരുന്നു.

ഇങ്ങനെ നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി പുതിയ പാവക്കുട്ടികളെ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് യുവ തലമുറയില്‍പ്പെട്ട ഒരു സംഘം. ഈ പാവക്കുട്ടികളെ വിറ്റുകിട്ടുന്ന പണം നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കാനാണ് നീക്കം. ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ സംരക്ഷിക്കാനാകുമെന്ന് മുഖ്യമന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ് വായിക്കാം

പ്രളയത്തെ അതിജീവിക്കാന്‍ പുതിയ വഴികള്‍ കൂടി തേടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നശിച്ചെന്നു കരുതിയ വസ്തുക്കളില്‍ നിന്നും പുതിയ രീതികള്‍ കണ്ടെത്താനാണ് ശ്രമം.

”ചേക്കുട്ടി ‘ ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്. കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നില്‍ കണ്ട് ചേന്നമംഗലത്തെ തറികളില്‍ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്‌തെടുത്തത്. എന്നാല്‍ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകര്‍ത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും.അവരുടെ മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കുമെന്നും അറിയാം

ഇവിടെയാണ് യുവതലമറയില്‍ പെട്ട ഒരു സംഘം അതിജീവന മാര്‍ഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.

വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തെ അതിജീവിക്കാൻ പുതിയ വഴികൾ കൂടി തേടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നശിച്ചെന്നു കരുതിയ വസ്തുക്കളിൽ നിന്നും പുതിയ…

Posted by Chief Minister's Office, Kerala on Tuesday, September 11, 2018

DONT MISS