രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കേരളത്തിലെ വിപണി കീഴടക്കുന്നു; ക്യാനസര്‍ വരെ പിടിപെടാന്‍ സാധ്യതയെന്ന് വിദഗ്ദ്ധര്‍

കാലവര്ഷം ശക്തി പ്രാപിച്ചതോടെ രാസവസ്തുക്കള് ചേര്ത്ത മത്സ്യം കേരളത്തിലെ വിപണി കീഴടക്കുന്നതായി റിപ്പോര്ട്ട്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്ണാടക എന്നീ സംസ്ഥാനങ്ങളില് നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളിലാണ് രാസവസ്തുക്കള് കണ്ടെത്തിയിരിക്കുന്നത്. ട്രോളിംഗ് നിരോധനം നിലനില്ക്കുന്നതിനാല് കേരളത്തിലെ മത്സ്യ മേഖല സംതഭിച്ചിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളില് നിന്ന് രാസ വസ്തുക്കള് ചേര്ത്ത മത്സ്യം കടത്തുന്നത്.
 | 

രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കേരളത്തിലെ വിപണി കീഴടക്കുന്നു; ക്യാനസര്‍ വരെ പിടിപെടാന്‍ സാധ്യതയെന്ന് വിദഗ്ദ്ധര്‍

കാസര്‍കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കേരളത്തിലെ വിപണി കീഴടക്കുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളിലാണ് രാസവസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലെ മത്സ്യ മേഖല സംതഭിച്ചിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസ വസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കടത്തുന്നത്.

അമോണിയയും, ഫോര്‍മാലിനും ചേര്‍ത്ത മത്സ്യങ്ങളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇത് ഗരുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളാണ്. കരള്‍, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങളില്‍ ക്യാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം രാസവസ്തു ചേര്‍ത്ത മത്സ്യങ്ങള്‍ വിപണിയിലെത്തുന്നത് തടയാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇത്തരം പരിശോധനകള്‍ നടത്താന്‍ വെറും മൂന്ന് മൊബൈല്‍ ലാബ് യൂണിറ്റുകള്‍ മാത്രമെ ലഭ്യമായുള്ളുവെന്നത് ആശങ്കയുണ്ടാക്കുന്നു.

മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് എന്നീ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്. പക്ഷേ ഇവിടെങ്ങളിലെ പരിശോധനയില്‍ അമോണിയയുടെ അളവ് മാത്രമെ കണ്ടെത്താന്‍ കഴിയൂ. മറ്റുള്ള രാസവസ്തുക്കള്‍ കണ്ടെത്താന്‍ സാംമ്പിളുകള്‍ ലാബിലേക്ക് അയക്കേണ്ടി വരും.