പ്രളയം സര്‍ക്കാര്‍ സൃഷ്ടി തന്നെ; ആരോപണത്തില്‍ ഉറച്ച് രമേശ് ചെന്നിത്തല

പ്രളയം സര്ക്കാര് സൃഷ്ടിയാണെന്ന ആരോപണത്തില് ഉറച്ചു നില്ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞാന് ചോദിക്കാത്ത കാര്യങ്ങളുടെ വിശദീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വാര്ത്താ സമ്മേളനത്തില് നല്കിയത്. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതില് സര്ക്കാരിന് അപാകത സംഭവിച്ചിട്ടുണ്ടെന്നും തന്റെ പിണറായിക്കെതിരായ ആരോപണത്തില് ഉറച്ചു നില്ക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.
 | 

പ്രളയം സര്‍ക്കാര്‍ സൃഷ്ടി തന്നെ; ആരോപണത്തില്‍ ഉറച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞാന്‍ ചോദിക്കാത്ത കാര്യങ്ങളുടെ വിശദീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയത്. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് അപാകത സംഭവിച്ചിട്ടുണ്ടെന്നും തന്റെ പിണറായിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.

വീഴ്ച്ച മറച്ചു പിടിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഫെയിസ്ബുക്കില്‍ ഡാം തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് അത് അനുസരിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പെരിയാറില്‍ 100 മീറ്റര്‍ മാറിനില്‍ക്കണമെന്നാണ് പറഞ്ഞത്. അവിടെ 2 കിലോമീറ്റര്‍ വെള്ളം കയറി. 1924ലെ മഴ സംബന്ധിച്ച് താന്‍ പറഞ്ഞ കണക്ക് ശരിയായിരുന്നു. ചെറുതോണി ഒഴികെ മറ്റു ഡാമുകളിലെ അലര്‍ട്ടുകള്‍ ജനങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ചെന്നിത്തല വാദിക്കുന്നു. ചെറുതോണി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നല്ലാതെ ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.