കെ.സുധാകരനെ തള്ളി ചെന്നിത്തല; ശബരിമലയിലെത്തുന്ന യുവതികളെ തടയില്ല

ശബരിമലയില് എത്തുന്ന യുവതികളെ തടയില്ലെന്ന് രമേശ് ചെന്നിത്തല. കെ.സുധാകരന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരിക്കുന്നത്. യുവതികളെ തടയുമെന്ന കെ.സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
 | 
കെ.സുധാകരനെ തള്ളി ചെന്നിത്തല; ശബരിമലയിലെത്തുന്ന യുവതികളെ തടയില്ല

തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന യുവതികളെ തടയില്ലെന്ന് രമേശ് ചെന്നിത്തല. കെ.സുധാകരന്റെ പ്രസ്താവന തള്ളിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് രംഗത്തെത്തിയിരിക്കുന്നത്. യുവതികളെ തടയുമെന്ന കെ.സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. സര്‍വ്വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. വിധി വന്ന സമയത്ത് എന്തുകൊണ്ട് യോഗം വിളിച്ചില്ലെന്നും യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

റിവ്യൂ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിന് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരമാണ്. വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന എന്ന സാങ്കേതികതത്വം കാട്ടി നാടിന്റെ വിശാല താല്‍പര്യം കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകരുത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന കോടതി വിധി അടിച്ചേല്‍പ്പിക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും ചെന്നിത്തല ചോദിച്ചു. വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയായിരുന്നെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.