നിസാമിനെതിരായ അന്വേഷണത്തിൽ ഇടപെടില്ലെന്ന് ചെന്നിത്തല

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെതിരായ അന്വേഷണത്തിൽ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ അനുവദിക്കില്ലെന്നും പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നൽകാൻ ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 | 

നിസാമിനെതിരായ അന്വേഷണത്തിൽ ഇടപെടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെതിരായ അന്വേഷണത്തിൽ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. കേസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ അനുവദിക്കില്ലെന്നും പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നൽകാൻ ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നിസാമിന്റെ മുൻ കേസുകൾ തീർപ്പാക്കിയതിൽ വീഴ്ചയില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി ആസിഫലി പറഞ്ഞു. നിയമ വിധേയമായാണ് തീർപ്പാക്കിയതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പറഞ്ഞു.

മൂന്നു കേസുകൾ തീർപ്പിലെത്തിയതിനാൽ നിസാമിനെതിരേ കാപ്പ ചുമത്താനാകില്ലെന്നാണ് റിപ്പോർട്ടുകൾ. നിസാമിനെതിരെയുള്ള ഭൂരിഭാഗം കേസുകളും പ്രോസിക്യൂഷന്റെ മൗനാനുവാദത്തോടെ ഒത്തുതീർപ്പാക്കിയതാണ് പോലീസിന് തിരിച്ചടിയാകുന്നത്. ഇതിനായി പണവും ഉന്നതബന്ധങ്ങളും ഉപയോഗിച്ചെന്ന് നിസാം പോലീസിന് മൊഴി നൽകിയിരുന്നു. അടിപിടി മുതൽ മാനഭംഗം വരെ 15 കേസുകളിലാണ് നിസാം പ്രതിയായത്. ഇതിൽ നാല് കൊലപാതകശ്രമവും ഒരു മാനഭംഗവും ഉൾപ്പെടെ ഒൻപത് കേസുകൾ ഒത്തുതീർപ്പാക്കി.