മുന്നണി വിടുന്ന കാര്യം ഫോൺ ചെയ്ത് പറയാനുള്ള മര്യാദ പോലും കാട്ടിയില്ല; ജെഡിയുവിനെതിരെ ചെന്നിത്തല

യുഡിഎഫ് വിടുന്ന കാര്യം ഫോൺ ചെയ്ത് പറയാനുള്ള മര്യാദ പോലും വീരേന്ദ്രകുമാർ കാട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിവിയിലൂടെയാണ് ജെഡിയു യുഡിഎഫ് വിടുന്ന കാര്യം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാർ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണ്.
 | 

മുന്നണി വിടുന്ന കാര്യം ഫോൺ ചെയ്ത് പറയാനുള്ള മര്യാദ പോലും കാട്ടിയില്ല; ജെഡിയുവിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് വിടുന്ന കാര്യം ഫോൺ ചെയ്ത് പറയാനുള്ള മര്യാദ പോലും വീരേന്ദ്രകുമാർ കാട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിവിയിലൂടെയാണ് ജെഡിയു യുഡിഎഫ് വിടുന്ന കാര്യം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. വീരേന്ദ്രകുമാർ കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണ്.

യുഡിഎഫിൽ ഇരുന്നുകൊണ്ട് എൽഡിഎഫുമായി ബന്ധമുണ്ടാക്കിയത് രാഷ്ട്രീയ അധാർമികതയാണ്. യുഡിഎഫ് വിടുന്നതിന്റെ കാരണം വീരേന്ദ്രകുമാർ പറയുന്നില്ല. യുഡിഎഫിൽ നിന്നപ്പോഴുണ്ടായ നഷ്ടം എന്താണെന്ന് പറയണം. മത്സരിച്ച എല്ലാ സീറ്റിലും ജെഡിയു തോറ്റത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാമെന്നും ചെന്നിത്തല പറഞ്ഞു.