വിവാഹം മുടക്കിയെന്ന് ആരോപിച്ച് അയ്യപ്പനും കോശിയും സ്‌റ്റൈല്‍ കട പൊളിക്കല്‍; വീഡിയോ പുറത്ത്

ചെറുപുഴയില് വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് അയല്വാസിയുടെ കട ജെസിബി ഉപയോഗിച്ച് തകര്ത്തതിന്റെ വീഡിയോ പുറത്ത്.
 | 
വിവാഹം മുടക്കിയെന്ന് ആരോപിച്ച് അയ്യപ്പനും കോശിയും സ്‌റ്റൈല്‍ കട പൊളിക്കല്‍; വീഡിയോ പുറത്ത്

കണ്ണൂര്‍: ചെറുപുഴയില്‍ വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് അയല്‍വാസിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ത്തതിന്റെ വീഡിയോ പുറത്ത്. പുളിയാര്‍മറ്റത്തില്‍ സോജി എന്നയാളുടെ കടയാണ് അയല്‍വാസി സ്തുതിക്കാട്ട് ആല്‍ബിന്‍ മാത്യു സ്വന്തം ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. തനിക്ക് വന്ന 5 വിവാഹങ്ങള്‍ സോജി മുടക്കിയെന്നാണ് ആല്‍ബിന്‍ പോലീസിനോട് പറഞ്ഞത്. രാവിലെയും വൈകിട്ടും മാത്രം പ്രവര്‍ത്തിക്കുന്ന കട അടഞ്ഞു കിടക്കുന്ന സമയത്തായിരുന്നു ആല്‍ബിന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.

ഹാന്‍സും മദ്യവും വില്‍ക്കാനും ചീട്ടുകളിക്കാനുമാണ് ഈ കെട്ടിടം ഉപയോഗിക്കുന്നതെന്ന് തകര്‍ക്കുന്നതിന് മുന്‍പ് വീഡിയോയില്‍ ആല്‍ബിന്‍ പറയുന്നു. കൊലക്കേസ് അടക്കം നിരവധി പരാതികള്‍ ഉണ്ടായിട്ടും പോലീസും പഞ്ചായത്തും നടപടിയെടുത്തില്ലെന്നും ആരോപിച്ചാണ് യുവാവ് കട പൊളിച്ചത്.

വീഡിയോ കാണാം