ചെറുതോണി പാലം വെള്ളത്തിനടിയിലായി; കടകള്‍ ഒഴുകി പോകുന്നു

ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണ് പരിസരങ്ങള് വെള്ളത്തിനടയിലായി. ചെറുതോണി പാലം പൂര്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴയില് നിന്ന് 30 മീറ്റര് ദൂരത്തുള്ള കടകള് തകര്ന്നു. ചെറുകിട സ്ഥാപനങ്ങള് ഒഴുകിപ്പോയിരിക്കുകയാണ്. അവസാനമായി ഡാം തുറന്ന സമയത്ത് ചെറുതോണിപ്പാലം വെള്ളത്തിനടിയിലായിരുന്നില്ല. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നത് ആശങ്ക ഉയര്ത്തുന്നുണ്ട്.
 | 

ചെറുതോണി പാലം വെള്ളത്തിനടിയിലായി; കടകള്‍ ഒഴുകി പോകുന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണ്‍ പരിസരങ്ങള്‍ വെള്ളത്തിനടയിലായി. ചെറുതോണി പാലം പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുഴയില്‍ നിന്ന് 30 മീറ്റര്‍ ദൂരത്തുള്ള കടകള്‍ തകര്‍ന്നു. ചെറുകിട സ്ഥാപനങ്ങള്‍ ഒഴുകിപ്പോയിരിക്കുകയാണ്. അവസാനമായി ഡാം തുറന്ന സമയത്ത് ചെറുതോണിപ്പാലം വെള്ളത്തിനടിയിലായിരുന്നില്ല. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വന്നാല്‍ എറണാകുളം ജില്ലയിലെ ആലുവ, കളമശേരി, നെടുമ്പാശേരി വിമാനത്താവള പരിസരം എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്‌റിയിപ്പ്.

ഇടുക്കി കുഞ്ചിത്തണ്ണിയ്ക്ക് സമീപം മുതിരപ്പുഴയാറില്‍ എലക്കലില്‍ മലവെള്ളപ്പാച്ചിലില്‍ മൃതദേഹം ഒഴുകിവന്നിരുന്നു. തലയില്ലാത്ത മൃതദേഹം സ്ത്രീയുടേതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ ഉടലും കൈകളും മാത്രമാണുള്ളത്. നേരത്തെ ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി സ്ത്രീയുടേതെന്ന് സംശയിക്കുന്ന കാല്‍ കണ്ടെത്തിയിരുന്നു.