മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖല സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല

മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖല സന്ദര്ശനം തുടരുന്നു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന് എന്നിവരും സംഘത്തിലുണ്ട്. സംഘം ആദ്യ സന്ദര്ശനം നിശ്ചയിച്ചിരുന്നത് ഇടുക്കിയിലാണ്. എന്നാല് മോശം കാലാവസ്ഥ മൂലം കട്ടപ്പനയില് ഹെലികോപ്റ്റര് ഇറക്കാന് സാധിച്ചില്ല.
 | 

മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖല സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി നേതൃത്വത്തിലുള്ള സംഘം പ്രളയ ബാധിത മേഖല സന്ദര്‍ശനം തുടരുന്നു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരും സംഘത്തിലുണ്ട്. സംഘം ആദ്യ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത് ഇടുക്കിയിലാണ്. എന്നാല്‍ മോശം കാലാവസ്ഥ മൂലം കട്ടപ്പനയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ല.

നേരത്തെ ആറിടങ്ങളില്‍ ഹെലികോപ്റ്റര്‍ ഇറക്കിയ ശേഷം അധികൃതരുമായി സംസാരിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. കാലാവസ്ഥ വില്ലനായതോടെ ഇത് മൂന്നായി ചുരുക്കി. വയനാട്ടിലാണ് ഇപ്പോള്‍ സന്ദര്‍ശനം പുരോഗമിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. പിന്നീട് എറണാകുളം ജില്ലയിലാകും പര്യടനം.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകര്‍ന്ന പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്. കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തോട് മുഴുവന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നല്‍കിയതായും മുഖ്യമന്ത്രി വയനാട്ടിലെത്തിയ ശേഷം പ്രതികരിച്ചു.