ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി സമ്പര്‍ക്ക പട്ടികയില്‍

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവര്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രി സമ്പര്‍ക്ക പട്ടികയില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വേങ്ങോട് സ്വദേശിയായ 40 കാരനാണ് ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍. ഇതോടെ ചീഫ് സെക്രട്ടറിയെ പ്രാഥമിക കോണ്‍ടാക്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സെക്കന്‍ഡറി കോണ്‍ടാക്ടിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജൂലൈ 4 വരെ ഡ്രൈവര്‍ ചീഫ് സെക്രട്ടറിക്കൊപ്പം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.