കുട്ടികളെ കടത്ത്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തെ അനാഥാലയങ്ങളിൽ കഴിയുന്നവരുടെ പൂർണവിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. നാലാഴ്ച്ചക്കുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
 | 

കൊച്ചി: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തെ അനാഥാലയങ്ങളിൽ കഴിയുന്നവരുടെ പൂർണവിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. നാലാഴ്ച്ചക്കുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മെയ് 24-നാണ് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ വച്ച് പോലീസ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വന്ന 468 ഓളം കുട്ടികളെ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ മുക്കം, മലപ്പുറം ജില്ലയിലെ വെട്ടത്തൂർ അനാഥാലയങ്ങളിലേക്കായിരുന്നു കുട്ടികളെ കൊണ്ടുവന്നത്.