ചേട്ടന്‍മാരുടേതുപോലെ ഞങ്ങളുടെ ക്ലാസും ഹൈടെക് ആക്കുമോ മുഖ്യമന്ത്രി അപ്പൂപ്പാ? ശങ്കരന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ചേട്ടന്മാരുടെ ക്ലാസ് ഹൈടെക് ആക്കിയതുപോലെ ഞങ്ങളുടെ ക്ലാസും ഹൈടെക് ആക്കുമോ മുഖ്യമന്ത്രി അപ്പൂപ്പാ? വൈറല് വ്ളോഗറായ നാലാം ക്ലാസുകാരന് നിധിന് ശങ്കരന് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ച ഈ ചോദ്യം ഇപ്പോള് വൈറലായിരിക്കുകയാണ്.
 | 
ചേട്ടന്‍മാരുടേതുപോലെ ഞങ്ങളുടെ ക്ലാസും ഹൈടെക് ആക്കുമോ മുഖ്യമന്ത്രി അപ്പൂപ്പാ? ശങ്കരന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

ചേട്ടന്‍മാരുടെ ക്ലാസ് ഹൈടെക് ആക്കിയതുപോലെ ഞങ്ങളുടെ ക്ലാസും ഹൈടെക് ആക്കുമോ മുഖ്യമന്ത്രി അപ്പൂപ്പാ? വൈറല്‍ വ്‌ളോഗറായ നാലാം ക്ലാസുകാരന്‍ നിധിന്‍ ശങ്കരന്‍ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ച ഈ ചോദ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഡിജിറ്റല്‍ ആക്കിയതിന്റെ ഉദ്ഘാടനത്തിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശങ്കരന്റെ ചോദ്യം. ശങ്കരനെ അഭിനന്ദിച്ച മുഖ്യമന്ത്രി ഇതിന് മറുപടിയും നല്‍കി. എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ആക്കുക എന്നതാണ് ലക്ഷ്യമെന്നും എല്ലാ സ്‌കൂളുകളും ക്ലാസുകളും ഹൈടെക് ആകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വീഡിയോ കാണാം

https://www.facebook.com/sankaranvlogs/videos/659847351587166/