ഒടുവില്‍ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി; 12 കോടി ലഭിച്ചത് തെങ്കാശിയിലെ ലോട്ടറി വില്‍പനക്കാരന്

രണ്ടു ദിവസം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവില് ക്രിസ്മസ്-പുതുവത്സര ബമ്പര് വിജയിയെ കണ്ടെത്തി
 | 
ഒടുവില്‍ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി; 12 കോടി ലഭിച്ചത് തെങ്കാശിയിലെ ലോട്ടറി വില്‍പനക്കാരന്

തിരുവനന്തപുരം: രണ്ടു ദിവസം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവില്‍ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ വിജയിയെ കണ്ടെത്തി. തെങ്കാശിയില്‍ താമസിക്കുന്ന മലയാളിയായ ഷറഫുദ്ദീനാണ് 12 കോടി ലഭിച്ച ഭാഗ്യശാലി. ലോട്ടറി വില്‍പനക്കാരനായ ഷറഫുദ്ദീന്റെ കയ്യില്‍ വില്‍ക്കാതെ ശേഷിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആര്യങ്കാവിലെ ഏജന്‍സിയില്‍ നിന്ന് വില്‍പനയ്ക്കായി വാങ്ങിയ ടിക്കറ്റുകളില്‍ അവശേഷിച്ച ഏക ടിക്കറ്റായിരുന്നു ഇത്. XG 358753 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുപ്പ് നടന്നെങ്കിലും സമ്മാനത്തിന് അവകാശികള്‍ ആരും വന്നിരുന്നില്ല. മലയാളിയായ ഷറഫുദ്ദീന്‍ വര്‍ഷങ്ങളായി തെങ്കാശിയിലാണ് താമസിക്കുന്നത്.