ആടി തകര്‍ത്ത് ‘മാതാവിന്റെ’ ക്രിസ്മസ് ആഘോഷം; വൈറല്‍ വീഡിയോ കാണാം

ക്രിസ്മസ് കരോളുകളും ആഘോഷങ്ങളുമാണ് ഡിസംബറിലെ പ്രധാന സോഷ്യല് മീഡിയ ചര്ച്ചാ വിഷയം. നെല്ലിമറ്റത്ത് നടന്ന അത്തരമൊരു രസകരമായ ക്രിസ്മസ് ആഘോഷവും സോഷ്യല് മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഉണ്ണിയേശുവിന്റെ മാതാവായി വേഷം ധരിച്ച പെണ്കുട്ടിയാണ് ആഘോഷത്തിലെ പ്രധാന താരം. ടോവിനോ പ്രധാനവേഷത്തിലെത്തിയ ഗപ്പി സിനിമയിലെ ഗബ്രിയേലിന്റെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പെണ്കുട്ടി ചുവടുവെക്കുന്നത്.
 | 
ആടി തകര്‍ത്ത് ‘മാതാവിന്റെ’ ക്രിസ്മസ് ആഘോഷം; വൈറല്‍ വീഡിയോ കാണാം

കൊച്ചി: ക്രിസ്മസ് കരോളുകളും ആഘോഷങ്ങളുമാണ് ഡിസംബറിലെ പ്രധാന സോഷ്യല്‍ മീഡിയ ചര്‍ച്ചാ വിഷയം. നെല്ലിമറ്റത്ത് നടന്ന അത്തരമൊരു രസകരമായ ക്രിസ്മസ് ആഘോഷവും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഉണ്ണിയേശുവിന്റെ മാതാവായി വേഷം ധരിച്ച പെണ്‍കുട്ടിയാണ് ആഘോഷത്തിലെ പ്രധാന താരം. ടോവിനോ പ്രധാനവേഷത്തിലെത്തിയ ഗപ്പി സിനിമയിലെ ഗബ്രിയേലിന്റെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങളില്‍ സാധാരണയായി ശാന്ത സ്വഭാവക്കാരിയായ മാതാവാണ് കാണാറുള്ളത്. നെല്ലിമറ്റത്തെ ആഘോഷം പക്ഷേ പതിവ് തെറ്റിച്ചു. നൃത്തം വൈറലായതോടെ പെണ്‍കുട്ടി ആരാണാന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. നെല്ലിമറ്റം സ്വദേശിനിയായ ഗ്രേസ് മേരിയാണ് മാതാവിന്റെ വേഷത്തില്‍ ചുവടുകള്‍ വെച്ച് താരമായതെന്ന് അധികം വൈകാതെ കണ്ടെത്തുകയും ചെയ്തു.

വീഡിയോ കാണാം.

https://www.facebook.com/kothamangalamvartha/videos/338930953362154/