മാതൃഭൂമിയുടെ ഇര റിവ്യൂ പിതൃശൂന്യത്വമെന്ന് സംവിധായകന്‍ വൈശാഖ്; മാതൃഭൂമിയെ ടോയ്‌ലറ്റ് പേപ്പറാക്കി നടന്റെ പ്രചരണം; വീഡിയോ കാണാം

ഉണ്ണി മുകുന്ദന് ചിത്രം ഇരയെക്കുറിച്ച് മാതൃഭൂമി എഴുതിയ റിവ്യൂവില് പ്രതിഷേധവുമായി സിനിമാ പ്രവര്ത്തകര്. ഒരു സസ്പെന്സ് ത്രില്ലര് സിനിമയുടെ ക്ലൈമാക്സും സസ്പെന്സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണെന്ന് സംവിധായകന് വൈശാഖ് ഫേസ്ബുക്കില് എഴുതി. ടോയ്ലെറ്റ് പേപ്പറിന്റെ വില പോലും മാതൃഭൂമിക്ക് പ്രേക്ഷകര് കല്പിക്കാറില്ലെന്നും വൈശാഖ് എഴുതി. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങള് ഇപ്പോള് കാണിച്ചത് ഷണ്ഡത്വമാണെന്നാണ് വൈശാഖ് കുറിച്ചത്.
 | 

മാതൃഭൂമിയുടെ ഇര റിവ്യൂ പിതൃശൂന്യത്വമെന്ന് സംവിധായകന്‍ വൈശാഖ്; മാതൃഭൂമിയെ ടോയ്‌ലറ്റ് പേപ്പറാക്കി നടന്റെ പ്രചരണം; വീഡിയോ കാണാം

ഉണ്ണി മുകുന്ദന്‍ ചിത്രം ഇരയെക്കുറിച്ച് മാതൃഭൂമി എഴുതിയ റിവ്യൂവില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണെന്ന് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ എഴുതി. ടോയ്‌ലെറ്റ് പേപ്പറിന്റെ വില പോലും മാതൃഭൂമിക്ക് പ്രേക്ഷകര്‍ കല്‍പിക്കാറില്ലെന്നും വൈശാഖ് എഴുതി. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണെന്നാണ് വൈശാഖ് കുറിച്ചത്.

പ്രിയ മാതൃഭൂമി …ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു .രണ്ടു വാക്കുകൾ പറയാതെ തരമില്ല…

Posted by Vysakh on Friday, March 16, 2018

അതേസമയം മാതൃഭൂമിയെ ടോയ്‌ലെറ്റ് പേപ്പറാക്കിക്കൊണ്ടാണ് നടന്‍ പ്രശാന്ത് അലക്‌സാന്‍ഡര്‍ പ്രതിഷേധിച്ചത്. ഫേസ്ബുക്ക് വീഡിയോയിലാണ് നടന്റെ പ്രതികരണം. താന്‍ ഇന്നു മുതല്‍ ടോയ്‌ലെറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും തീരുമാനമെടുത്തത് ഇന്ന് രാവിലെയായതിനാല്‍ പേപ്പര്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്നും പ്രശാന്ത് വീഡിയോയില്‍ പറയുന്നു. മാതൃഭൂമി ടോയ്‌ലെറ്റ് പേപ്പറിന് പകരം ഉപയോഗിക്കാന്‍ നല്ലതാണെന്ന് പലരും പറഞ്ഞ് അറിഞ്ഞെന്നും പ്രശാന്ത് വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.

https://www.facebook.com/vysakh.film.director/videos/826838100845429/

മാതൃഭൂമിയുടെ സിനിമാ റിവ്യൂകള്‍ക്കെതിരെ നേരത്തേ നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ചലച്ചിത്രമേഖലയിലുള്ളവര്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു ആഹ്വാനം. സിനിമയിലെ വിവിധ അസോസിയേഷനുകള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സംഘടന കത്തയക്കുകയും ചെയ്തിരുന്നു.