സിനിമാ പ്രതിസന്ധി രൂക്ഷം; മുട്ടുമടക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍

സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു. മുട്ടുമടക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. ഈ വെള്ളിയാഴ്ച മുതല് മലയാള സിനിമ എ ക്ലാസ് തീയേറ്ററുകളില് പ്രദര്ശിപ്പിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങളുടെ റിലീസുമായി മുന്നോട്ട് പോകുമെന്നും തിയറ്ററുടമകള് അറിയിച്ചു. അമ്പത് ശതമാനം തിയേറ്റര് വിഹിതം ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഫെഡറേഷന് പ്രസിഡന്റ് ലിബര്ട്ടി ബഷീര് അറിയിച്ചു.
 | 

സിനിമാ പ്രതിസന്ധി രൂക്ഷം; മുട്ടുമടക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍

തിരുവനന്തപുരം: സിനിമാ പ്രതിസന്ധി രൂക്ഷമാവുന്നു. മുട്ടുമടക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഈ വെള്ളിയാഴ്ച മുതല്‍ മലയാള സിനിമ എ ക്ലാസ് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങളുടെ റിലീസുമായി മുന്നോട്ട് പോകുമെന്നും തിയറ്ററുടമകള്‍ അറിയിച്ചു. അമ്പത് ശതമാനം തിയേറ്റര്‍ വിഹിതം ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.

തിയേറ്റര്‍ പൂട്ടിയിടാതെ ജനുവരിയില്‍ വമ്പന്‍ അന്യഭാഷാ റിലീസുകളുമായി മുന്നോട്ട് പോകുവാനാണ്് തീരുമാനം. അമ്പത് ശതമാനം തിയറ്റര്‍ വിഹിതം ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ് തീരുമാനം അറിയിച്ചത്.

നിര്‍മ്മാതാക്കളുടെ സംഘടനയിലെ ചിലരുടെ നിക്ഷിപ്ത താല്‍പ്പര്യമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ വഷളാക്കിയതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാറിന്റെ മകള്‍ നായികയായ തമിഴ് ചിത്രത്തെ സഹായിക്കാനാണ് സമരം തുടരാന്‍ അദ്ദേഹം താല്‍പ്പര്യം കാട്ടുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു.

ഡിസംബര്‍ 16നാണ് തിയേറ്റര്‍ വിഹിതത്തെച്ചൊല്ലി സിനിമാ സമരം ആരംഭിച്ചത്. മന്ത്രി എ. കെ. ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ ക്രിസ്തുമസ് റിലീസുകള്‍ മുടങ്ങി. നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ ഈ മാസം 31 മുതല്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഇനിയുണ്ടാവില്ലെന്നാണ് സൂചന. കടുത്ത പ്രതിസന്ധിയാണ് സമരം സിനിമാ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്.