ശ്രീജിത്തിനെ മുഖ്യമന്ത്രി കാണും; വൈകിട്ട് 7 മണിക്ക് കൂടിക്കാഴ്ച

സഹോദരന് നീതിയാവശ്യപ്പെട്ട് 766 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി ചര്ച്ചക്ക് വിളിച്ചു. വൈകിട്ട് 7 മണിക്ക് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശ്രീജിവിന്റെ മരണത്തില് സിബിഐ അന്വേഷണം കേന്ദ്രമന്ത്രി ഉറപ്പ് നല്കിയെന്ന വാര്ത്തകള് വന്നെങ്കിലും അന്വേഷണം ആരംഭിക്കാത സമരം അവസാനിപ്പിക്കില്ലെന്നാണ് ശ്രീജിത്തിന്റെ നിലപാട്.
 | 

ശ്രീജിത്തിനെ മുഖ്യമന്ത്രി കാണും; വൈകിട്ട് 7 മണിക്ക് കൂടിക്കാഴ്ച

തിരുവനന്തപുരം: സഹോദരന് നീതിയാവശ്യപ്പെട്ട് 766 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചു. വൈകിട്ട് 7 മണിക്ക് ശ്രീജിത്തും അമ്മയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും അന്വേഷണം ആരംഭിക്കാത സമരം അവസാനിപ്പിക്കില്ലെന്നാണ് ശ്രീജിത്തിന്റെ നിലപാട്.

കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയിതെന്ന് എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചിരുന്നു. ഇക്കാര്യം സിബിഐ ഡയറക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയത്. കേസില്‍ സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവവും ഇടപെട്ടിരുന്നു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.

ശ്രീജിവിന്റേത് ലോക്കപ്പ് മര്‍ദ്ദനം മൂലമുള്ള മരണമാണെന്ന്് പൊലീസ് കംപ്ലൈയിന്റ് അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം അതോറിറ്റി മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്നലെ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.766 ദിവസമായി ശ്രീജിത്ത് നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയിരുന്നു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവരാണ് പിന്തുണയറിയിച്ച് ശ്രീജിത്തിന് അടുത്തെത്തിയത്.