തിരുവനന്തപുരം മേയറെ ആക്രമിച്ചത് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി; ആക്രമണം കരുതിക്കൂട്ടി നടത്തിയത്

തിരുവനന്തപുരം മേയര് വി.കെ.പ്രശാന്തിനെതിരെ നടന്ന ആക്രമണത്തിന് നേതൃത്വം കൊടുത്തത് ആര്എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമെ കരുതിക്കൂട്ടി നടത്തിയതാണെന്നും പിണറായി പറഞ്ഞു. മേയറുടെ കഴുത്തിന് പിന്ഭാഗത്ത് സാരമായ പരിക്കുണ്ട്. അക്രമം അല്പം കൂടി കടന്നു പോയിരുന്നെങ്കില് നട്ടെല്ലിന് പരിക്കേറ്റ് ശരീരം നിശ്ചലമാകുമായിരുന്നുവെന്ന് ഡോക്ടര്മാര് പറഞ്ഞുവെന്നും പിണറായി വ്യക്തമാക്കി.
 | 

തിരുവനന്തപുരം മേയറെ ആക്രമിച്ചത് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി; ആക്രമണം കരുതിക്കൂട്ടി നടത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിനെതിരെ നടന്ന ആക്രമണത്തിന് നേതൃത്വം കൊടുത്തത് ആര്‍എസ്എസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമെ കരുതിക്കൂട്ടി നടത്തിയതാണെന്നും പിണറായി പറഞ്ഞു. മേയറുടെ കഴുത്തിന് പിന്‍ഭാഗത്ത് സാരമായ പരിക്കുണ്ട്. അക്രമം അല്‍പം കൂടി കടന്നു പോയിരുന്നെങ്കില്‍ നട്ടെല്ലിന് പരിക്കേറ്റ് ശരീരം നിശ്ചലമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും പിണറായി വ്യക്തമാക്കി.

നിരവധി കേസുകളില്‍ പ്രതികളായ ആര്‍എസ്എസുകാര്‍ സന്ദര്‍ശക ഗ്യാലറിയില്‍ കയറിക്കൂടി പ്രകോപനമൊന്നുമില്ലാതെ നടത്തിയ ആക്രമണത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും ചേരുകയായിരുന്നു. മേയറെ അക്രമിച്ച ശേഷം സ്ത്രീകളായ കൗണ്‍സിലര്‍മാര്‍ വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. യാതൊരു പ്രകോപനവും കൂടാതെ ഏകപക്ഷീയമായ ആക്രമണമായിരുന്നു അതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.