മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം റദ്ദാക്കി; നിരീക്ഷണത്തില്‍ പോകുന്നത് 7 മന്ത്രിമാര്‍

സ്വയം കോവിഡ് നിരീക്ഷണത്തില് പോകുന്നിനാല് മുഖ്യമന്ത്രിയുടെ പ്രതിദിന വാര്ത്താസമ്മേളനം വാര്ത്താസമ്മേളനം റദ്ദാക്കി.
 | 
മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം റദ്ദാക്കി; നിരീക്ഷണത്തില്‍ പോകുന്നത് 7 മന്ത്രിമാര്‍

തിരുവനന്തപുരം: സ്വയം കോവിഡ് നിരീക്ഷണത്തില്‍ പോകുന്നിനാല്‍ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം വാര്‍ത്താസമ്മേളനം റദ്ദാക്കി. ക്വാറന്റീന്‍ കാലാവധി കഴിയുന്നത് വരെ പ്രതിദിന വാര്‍ത്താസമ്മേളനം ഉണ്ടാവില്ലെന്നാണ് അറിയിപ്പ്. കരിപ്പൂര്‍ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ചതിനാലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

7 മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും. മന്ത്രിമാരായ കെ.കെ.ശൈലജ, കെ.ടി.ജലീല്‍, ഇ.പി.ജയരാജന്‍, എ.സി.മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത് കോവിഡ് കാല പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിമാര്‍ ക്വാറന്റീനിലായതിനാല്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും തിരുവനന്തപുരത്ത് ദേശീയപതാക ഉയര്‍ത്തുന്നത്. മറ്റു ജില്ലകളില്‍ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍ എന്നിവരുടെ ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെങ്കിലും ഇരുവരും നിരീക്ഷണത്തില്‍ തുടരും.