സിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

സിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ്. സിനിമാ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്കിയത്. അമ്മ പ്രതിനിധികളും നിര്മ്മാണ-വിതരണ ഭാരവാഹികളുമാണ് ചര്ച്ചയില് പങ്കെടുത്തത്. ബജറ്റില് സിനിമാ ടിക്കറ്റിന് 10 ശതമാനം അധിക നികുതി പ്രഖ്യാപിച്ചിരുന്നു. അധിക നികുതി സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിനിമാ മേഖലയിലെ വിവിധ സംഘടനകള് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
 | 
സിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി: സിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. സിനിമാ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. അമ്മ പ്രതിനിധികളും നിര്‍മ്മാണ-വിതരണ ഭാരവാഹികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ബജറ്റില്‍ സിനിമാ ടിക്കറ്റിന് 10 ശതമാനം അധിക നികുതി പ്രഖ്യാപിച്ചിരുന്നു. അധിക നികുതി സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാന ബജറ്റിലെ വിനോദ നികുതി വര്‍ദ്ധന സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കണമെന്ന സിനിമാ പ്രവര്‍ത്തകരുടെ ആവശ്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര കലാകാരന്മാര്‍ക്കും സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധിക വിനോദ നികുതി കുറക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനായി സര്‍ക്കാരുമായി കരാര്‍ ഉറപ്പിച്ച കമ്പനിക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നോയെന്ന് വ്യക്തമല്ല. ഓണ്‍ലൈനില്‍ കൊളള ലാഭം കൊയ്യുന്ന ടിക്കറ്റ് ബുക്കിംഗ് ആപ്പുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലയാള ചലച്ചിത്രലോകത്തെ പ്രധാനികൾ ഇന്ന് കണ്ടിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനാ…

Posted by Pinarayi Vijayan on Saturday, February 9, 2019