ഒക്ടോബര്‍ പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 15,000 കവിയുമെന്ന് മുഖ്യമന്ത്രി

ഒക്ടോബര് പകുതിയോടെ സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 15,000 കവിയുമെന്ന് മുഖ്യമന്ത്രി.
 | 
ഒക്ടോബര്‍ പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 15,000 കവിയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 15,000 കവിയുമെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സമരങ്ങള്‍ നിര്‍ത്തി വെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ലോക്ക്ഡൗണ്‍ വേണ്ടെന്നാണ് എല്‍ഡിഎഫ് നിലപാട്.

രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും നിയമലംഘനങ്ങള്‍ക്ക് പിഴത്തുക വര്‍ദ്ധിപ്പിക്കണമെന്നും പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് എല്‍ഡിഎഫ് നല്‍കിയ നിര്‍ദേശങ്ങള്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ കോവിഡ് വ്യാപനമാണ് ചര്‍ച്ച ചെയ്യുന്നത്.