പോലീസുകാര്‍ക്ക് അടിമപ്പണി; അന്വേഷണത്തിന് ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

പോലീസുകാരെ ഉയര്ന്ന ഉദ്യോഗസ്ഥര് അടിമപ്പണിക്ക് നിയോഗിക്കുന്ന സംഭവത്തില് അന്വേഷണം നടത്താന് മുഖ്യമന്ത്രിയുടെ നിര്ദേശം. ഡിജിപിക്കാണ് മുഖ്യമന്ത്രി നിര്ദേശം നല്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കാരുടെ വിവരവും വാഹനങ്ങളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളും ഹാജരാക്കാനാണ് നിര്ദേശം.
 | 

പോലീസുകാര്‍ക്ക് അടിമപ്പണി; അന്വേഷണത്തിന് ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പോലീസുകാരെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണിക്ക് നിയോഗിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഡിജിപിക്കാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കാരുടെ വിവരവും വാഹനങ്ങളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളും ഹാജരാക്കാനാണ് നിര്‍ദേശം.

എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില്‍ തന്നെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയായിരുന്നുവെന്ന മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുധേഷ് കുമാറിന്റെ മകള്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം ഡിവൈഎസ്പി അന്വേഷിക്കും. തിരുവനന്തപുരം സിറ്റി ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപനാണ് അന്വേഷണച്ചുമതല.

ഗവാസ്‌കര്‍ മര്‍ദ്ദിച്ചെന്ന എഡിജിപിയുടെ മകളുടെ പരാതിയും ഇതിനൊപ്പം അന്വേഷിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ ഭാര്യയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.