രാജി സന്നദ്ധതയറിയിച്ച് ശശീന്ദ്രന്; മന്ത്രിക്കെതിരായ ആരോപണം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി
മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ വശവും പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി. അതേസമയം, മന്ത്രി ശശീന്ദ്രന് മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും ഉണ്ടാവില്ലെന്ന് ശശീന്ദ്രന് വ്യക്തമാക്കി.
Mar 26, 2017, 13:46 IST
| തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ വശവും പരിശോധിച്ച് നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി. അതേസമയം, മന്ത്രി ശശീന്ദ്രന് മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചു. മുന്നണിക്കും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും ഉണ്ടാവില്ലെന്ന് ശശീന്ദ്രന് വ്യക്തമാക്കി.
മൂന്ന് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണും. ഫോണ്‍ സംഭാഷണങ്ങള്‍ മംഗളം ടിവി പുറത്തു വിട്ടതിനു പിന്നാലെ മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചുവെന്ന് ശശീന്ദ്രന് പറഞ്ഞു.