ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത് നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍; വിശദീകരിച്ച് മുഖ്യമന്ത്രി

മുന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില് പങ്കെടുക്കാത്തത് നിയമപ്രശ്നങ്ങള് ഉള്ളതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചടങ്ങില് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്. ചടങ്ങില് പങ്കെടുക്കുന്നതിലെ നിയമപ്രശ്നങ്ങള് ചൂണ്ടിക്കാട്ടി കെ.സി ജോസഫ് കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി
 | 

ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത് നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത് നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്. ചടങ്ങില്‍ പങ്കെടുക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ.സി ജോസഫ് കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അവസാന നിമിഷം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് പ്രകാശന ചടങ്ങ് ഉപേക്ഷിക്കുന്നതായി ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ വെച്ചായിരുന്നു ജേക്കബ് തോമസിന്റെ സര്‍വ്വീസ് സ്‌റ്റോറിയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്. പുറത്തിറങ്ങും മുമ്പ് തന്നെ പുസ്തകത്തിലെ ഉള്ളടക്കം സംബന്ധിച്ച് വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസും സിപിഐയും രംഗത്തെത്തിയിരുന്നു.