സ്‌കൂള്‍ കുട്ടിയുടെ ഷൂസില്‍ നിന്ന് പുറത്ത് ചാടിയത് മൂര്‍ഖന്‍ കുഞ്ഞ്; വീഡിയോ

തിരുവനന്തപുരത്ത് സ്കൂള് കുട്ടിയുടെ ഷൂസിനുള്ളില് നിന്ന് കണ്ടെത്തിയത് ഒരു മൂര്ഖന് പാമ്പിന്റെ കുഞ്ഞിനെ
 | 
സ്‌കൂള്‍ കുട്ടിയുടെ ഷൂസില്‍ നിന്ന് പുറത്ത് ചാടിയത് മൂര്‍ഖന്‍ കുഞ്ഞ്; വീഡിയോ

മഴക്കാലത്ത് ഇഴജന്തുക്കളില്‍ നിന്നുണ്ടാകുന്ന ഭീഷണികള്‍ ഏറെയാണ്. വീടുകള്‍ക്കുള്ളില്‍ പോലും ഇവ എത്തിയേക്കാം. തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടിയുടെ ഷൂസിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞിനെയാണ്. കരിക്കകം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് സംഭവം. വാവ സുരേഷ് തന്റെ ഫെയിസ്ബുക്ക് പേജിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടു. സ്‌കൂളില്‍ പോകാന്‍ തയ്യാറായ കുട്ടി ഷൂസ് ധരിക്കാനെടുത്തപ്പോള്‍ അതിനുള്ളില്‍ പാമ്പിനെ കാണുകയായിരുന്നു. ഷൂസ് പോലെയുള്ള പാദരക്ഷകള്‍ ധരിക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്ന് വാവ സുരേഷ് വീഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം

സ്കൂൾ വിദ്യാർത്ഥിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞ്.

നമസ്കാരം, കരിക്കകം ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്ടിൽ സ്കൂൾ വിദ്യാർത്ഥിയുടെ ഷൂസിൽ നിന്നും കണ്ടെത്തിയ മൂർഖൻ കുഞ്ഞ് . കുട്ടികൾ ഷൂസ് ഇടുമ്പോൾ സൂക്ഷിക്കുക . ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യു.യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യു: https://youtu.be/XCfKqBgtopY

Posted by Vava Suresh on Saturday, August 17, 2019