കൊക്കൈയ്ൻ കേസിൽ ആദ്യ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഫ്ളാറ്റിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ള ആദ്യമൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രേഷ്മ രംഗസ്വാമി, ബ്ലസി, ഷൈൻ എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയാണ് തള്ളിയത്.
 | 

കൊക്കൈയ്ൻ കേസിൽ ആദ്യ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയ കേസിൽ നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ള ആദ്യമൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രേഷ്മ രംഗസ്വാമി, ബ്ലസി, ഷൈൻ എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയാണ് തള്ളിയത്.

കഴിഞ്ഞ മാസമാണ് കൊച്ചിയിൽ നിന്നും 10 ഗ്രാം കൊക്കെയ്‌നുമായി ഷൈൻ ടോമും മോഡലുകളുമടക്കം അഞ്ച് പേർ പിടിയിലായത്. പിടിയിലായവരിൽ മൂന്ന് മോഡലുകളും ഒരു അസോസിയേറ്റ് ഡയറക്ടറുമുണ്ട്. ഷൈൻ, സഹസംവിധായിക ബ്ലസി, മോഡലുകളായ ടിൻസി, രേഷ്മ, ദുബായിയിലെ ട്രാവൽ മാർട് ഉടമ സ്‌നേഹ എന്നിവരാണ് അറസ്റ്റിലായത്.

പത്ത് ലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കിങ്‌സ് ഗ്രൂപ്പ് ഉടമയും ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയുമായ നിസ്സാമിന്റെ കടവന്ത്രയിലുള്ള ഫ്‌ളാറ്റിലാണ് റെയ്ഡ് നടത്തിയത്.