കൊക്കെയ്ൻ പൊലീസാണ് പോക്കറ്റിൽ തിരുകിയതെന്ന് രേഷ്മ

കൊച്ചിയിലെ ഫ്ളാറ്റിൽനിന്ന് കൊക്കെയിൻ പിടികൂടിയ കേസിലെ പ്രതി രേഷ്മ രംഗസ്വാമി പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. ഫ്ളാറ്റിൽ നടത്തിയ റെയ്ഡിനിടെ പോലീസ് തന്റെ ജീൻസിന്റെ പോക്കറ്റിൽ ബലമായി കൊക്കെയിൻ തിരുകി വയ്ക്കുകയായിരുന്നെന്നാണ് രേഷ്മ പറഞ്ഞു. കേസിൽ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് രേഷ്മയുടെ അഭിഭാഷകൻ പോലീസിനെതിരേ രംഗത്തുവന്നത്.
 | 
കൊക്കെയ്ൻ പൊലീസാണ് പോക്കറ്റിൽ തിരുകിയതെന്ന് രേഷ്മ

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്ന് കൊക്കെയിൻ പിടികൂടിയ കേസിലെ പ്രതി രേഷ്മ രംഗസ്വാമി പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിനിടെ പോലീസ് തന്റെ ജീൻസിന്റെ പോക്കറ്റിൽ ബലമായി കൊക്കെയിൻ തിരുകി വയ്ക്കുകയായിരുന്നെന്നാണ് രേഷ്മ പറഞ്ഞു. കേസിൽ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് രേഷ്മയുടെ അഭിഭാഷകൻ പോലീസിനെതിരേ രംഗത്തുവന്നത്.

ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉച്ചയ്ക്കുശേഷം വിധി പറയും. ഡിഎൻഎ പരിശോധന, എച്ച്പിഎൽസി പരിശോധന എന്നിവയ്ക്കായി പൊലീസ് സമർപ്പിച്ചിരിക്കുന്ന അപേക്ഷകളും ഉച്ചയ്ക്കുശേഷം പരിഗണിക്കും.

അഞ്ചു പ്രതികളും കൊക്കെയിൻ ഉപയോഗിച്ചിരുന്നില്ലെന്ന് ഇന്നലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ റിപ്പോർട്ട് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കാക്കനാട് ലാബറട്ടരിയ്‌ക്കെതിരേ പ്രോസിക്യൂഷൻ രംഗത്ത് വരികയും ചെയ്തു. എന്നാൽ ആധുനിക പരിശോധനയായ ജിസിഎംസിന് സാമ്പിളുകൾ വിധേയമാക്കിയെന്നും ഏത് ലബോറട്ടറിയിൽ പരിശോധിച്ചാലും ഫലം ഇതു തന്നെയാകുമെന്നും ലാബ് അധികൃതർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.