ആവശ്യമുള്ളപ്പോള്‍ തീര്‍ച്ചയായും തരും, കഷ്ടത്തിലാക്കില്ല; അവധി ചോദിച്ചു വിളിക്കുന്നവരോട് കളക്ടര്‍ അനുപമയ്ക്ക് പറയാനുള്ളത്

മഴക്കാലം തുടങ്ങിയതോടെ അവധി കിട്ടുമോ എന്ന് അന്വേഷിക്കുകയാണ് പലരും. ഇത്തരക്കാരോട് തൃശൂര് കളക്ടര് അനുപമയ്ക്ക് ചിലത് പറയാനുണ്ട്.
 | 
ആവശ്യമുള്ളപ്പോള്‍ തീര്‍ച്ചയായും തരും, കഷ്ടത്തിലാക്കില്ല; അവധി ചോദിച്ചു വിളിക്കുന്നവരോട് കളക്ടര്‍ അനുപമയ്ക്ക് പറയാനുള്ളത്

തൃശൂര്‍: മഴക്കാലം തുടങ്ങിയതോടെ അവധി കിട്ടുമോ എന്ന് അന്വേഷിക്കുകയാണ് പലരും. ഇത്തരക്കാരോട് തൃശൂര്‍ കളക്ടര്‍ അനുപമയ്ക്ക് ചിലത് പറയാനുണ്ട്. മുന്‍പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് അവധി അന്വേഷകരോട് കളക്ടര്‍ ചില കാര്യങ്ങള്‍ പറയുന്നത്. അവധി പ്രഖ്യാപിക്കാന്‍ ചില മാനദണ്ഡങ്ങളുണ്ട്. അവയനുസരിച്ചുള്ള സാഹചര്യങ്ങളുണ്ടായാല്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. ആരെയും കഷ്ടത്തിലാക്കില്ല.

എന്നാല്‍ അവധിയുണ്ടോ എന്ന് ചോദിച്ചു കൊണ്ട് എല്ലാവരും വിളിക്കുമ്പോള്‍ പല കോളുകളും ഞങ്ങള്‍ക്ക് ലഭിക്കാതെ വരും. വെള്ളത്തില്‍ മുങ്ങിയവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ അറിയിക്കാനുള്ള കോളുകളായിരിക്കും അവ. ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ വിളിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം.

മഴക്കെടുതിയില്‍ അപകടത്തില്‍ പെടുന്ന ഒരാള്‍ക്ക് 30 സെക്കന്‍ഡ് സമയം പോലും നിര്‍ണായകമായിരിക്കാം. ഇനി വിളിക്കുമ്പോള്‍ ഈ ഉത്തരവാദിത്തം ഓര്‍മിക്കണം. അടിയന്തര സഹായം ആവശ്യമുള്ള മറ്റൊരാളുടെ സമയം ഒരിക്കലും അപഹരിക്കുന്ന വിധത്തിലാകരുത് അവയെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ അനുപമ പറയുന്നു.