പാലക്കാട് കളക്ടര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലാ കളക്ടര്‍മാരെ മാറ്റി
പാലക്കാട് ജില്ലാ കളക്ടര്‍ മേരിക്കുട്ടിയുള്പ്പെടെ അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കളക്ടറായി ശുചിത്വ മിഷന് ഡയറക്ടറായിരുന്ന കെ.വാസുകിയെ നിയമിച്ചു.
Aug 16, 2017, 19:03 IST
| തിരുവനന്തപുരം: പാലക്കാട് ജില്ലാ കളക്ടര്‍ മേരിക്കുട്ടിയുള്പ്പെടെ അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കളക്ടറായി ശുചിത്വ മിഷന് ഡയറക്ടറായിരുന്ന കെ.വാസുകിയെ നിയമിച്ചു.
ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനാണ് കൊല്ലത്ത് നിയമിക്കപ്പെട്ടത്. ആലപ്പുഴയില്‍ ടി.വി.അനുപമയും കോട്ടയത്ത് നവജ്യോത് ഖോസയും നിയമിക്കപ്പെട്ടു. ആര്‍എസ്എസ് മേധാവി എയിഡഡ് സ്കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ പാലക്കാട് കളക്ടറായ മേരിക്കുട്ടി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. സുരേഷ് ബാബുവാണ് പാലക്കാട്ടെ പുതിയ കളക്ടര്‍.