‘നാന്‍ പെറ്റ മകന്‍’ വിജയിപ്പിക്കണമെന്ന് എം.എം.മണിയുടെ പോസ്റ്റ്; അഭിമന്യുവിന്റെ മരണത്തില്‍ അന്വേഷണം എവിടെയെത്തിയെന്ന് ബന്ധുവിന്റെ കമന്റ് വൈറല്‍

നാന് പെറ്റ മകന് തീയേറ്ററില് പോയി കണ്ടു വിജയിപ്പിക്കണമെന്ന മന്ത്രി എം.എം.മണിയുടെ പോസ്റ്റില് അഭിമന്യുവിന്റെ ബന്ധുവിന്റെ കമന്റ് വൈറല്.
 | 
‘നാന്‍ പെറ്റ മകന്‍’ വിജയിപ്പിക്കണമെന്ന് എം.എം.മണിയുടെ പോസ്റ്റ്; അഭിമന്യുവിന്റെ മരണത്തില്‍ അന്വേഷണം എവിടെയെത്തിയെന്ന് ബന്ധുവിന്റെ കമന്റ് വൈറല്‍

നാന്‍ പെറ്റ മകന്‍ തീയേറ്ററില്‍ പോയി കണ്ടു വിജയിപ്പിക്കണമെന്ന മന്ത്രി എം.എം.മണിയുടെ പോസ്റ്റില്‍ അഭിമന്യുവിന്റെ ബന്ധുവിന്റെ കമന്റ് വൈറല്‍. എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമയെക്കുറിച്ചാണ് മന്ത്രി മണി ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടത്. ഞാന്‍ അഭിമന്യുവിന്റെ അമ്മാവനാണെന്നും അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണം എവിടെ വരെയായെന്നും ചോദിക്കുന്ന കമന്റാണ് വൈറലായത്. കമന്റ് പിന്നീട് അപ്രത്യക്ഷമായെങ്കിലും ഇതിന്റെ സക്രീന്‍ ഷോട്ട് പോസ്റ്റിനു കീഴില്‍ നിരക്കുകയാണ്.

‘നാന്‍ പെറ്റ മകന്‍’ വിജയിപ്പിക്കണമെന്ന് എം.എം.മണിയുടെ പോസ്റ്റ്; അഭിമന്യുവിന്റെ മരണത്തില്‍ അന്വേഷണം എവിടെയെത്തിയെന്ന് ബന്ധുവിന്റെ കമന്റ് വൈറല്‍

” സാര്‍ ഞാന്‍ അഭിമന്യുവിന്റെ അമ്മാവനാണ്. മരിച്ചിട്ട് ഒരു വര്‍ഷം ആവാന്‍ പോവാ. ഇപ്പോഴും പ്രതികള്‍ ഒളിവിലാണ്. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടെ വരെയായി. ഞാന്‍ കേസ് അന്വേഷിക്കുന്ന പോലീസുകാരെ മൊബൈലില്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. ഒരു റെസ്‌പോണ്ടും ചെയ്യുന്നില്ല. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. സാറിന്റടുത്തൂന്ന് നല്ല മറുപടി പ്രതീക്ഷിക്കുന്നു” എന്നാണ് കമന്റ്. ലോകന്‍ മൂന്നാര്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. സിപിഎം അനുഭാവം പ്രകടമായ പ്രൊഫൈലില്‍ അഭിമന്യുവിന്റെ ചിത്രമാണ് കവര്‍ ഫോട്ടോ.

‘നാന്‍ പെറ്റ മകന്‍’ വിജയിപ്പിക്കണമെന്ന് എം.എം.മണിയുടെ പോസ്റ്റ്; അഭിമന്യുവിന്റെ മരണത്തില്‍ അന്വേഷണം എവിടെയെത്തിയെന്ന് ബന്ധുവിന്റെ കമന്റ് വൈറല്‍

എം.എം.മണിയുടെ പോസ്റ്റ്

എറണാകുളം മഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാന്‍ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയില്‍. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓര്‍മ്മിക്കുന്നു. അവന്‍ സ്വപ്നം കണ്ടതുപോലെ തന്നെ വര്‍ഗ്ഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പര്‍ശിയാണ് ഈ സിനിമ. എല്ലാവര്‍ക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന
നല്ല ഒരു കുടുംബചിത്രം കൂടിയാണ് ‘നാന്‍ പെറ്റ മകന്‍’
എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കണം

എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാൻ പെറ്റ മകൻ എന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ…

Posted by MM Mani on Saturday, June 22, 2019