ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമന് പങ്കെന്ന് പരാതി

സബ് കളക്ടറായിരുന്ന ശ്രീറാമിന് ശിവന് നല്കിയ പരാതിയില് നചടിയുണ്ടായില്ലെന്നും ഇത് ശിവനെ ആത്മഹത്യ ചെയ്യാന് പ്രേരിപ്പിച്ചെന്നും പരാതിയില് പറയുന്നു.
 | 
ഇടുക്കി സ്വദേശിയുടെ ആത്മഹത്യ; ശ്രീറാം വെങ്കിട്ടരാമന് പങ്കെന്ന് പരാതി

ഇടുക്കി: ഇടുക്കി കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ്കളക്ടറും കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമന് പങ്കെന്ന് സൂചന. കെ.എന്‍ ശിവന്‍ എന്നയാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്രീറാമിനെതിരെ ബന്ധു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സബ് കളക്ടറായിരുന്ന ശ്രീറാമിന് ശിവന്‍ നല്‍കിയ പരാതിയില്‍ നചടിയുണ്ടായില്ലെന്നും ഇത് ശിവനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

2017 ഏപ്രിലിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ തന്റെ ഭൂമി തട്ടിയെടുത്തുവെന്നാണ് ശിവന്‍ ശ്രീറാം വെങ്കിട്ടരാമന് പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയുമെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അധികാരികളുടെ ഭാഗത്ത് നിന്നും നീതി ലഭിക്കില്ലെന്ന് ബോധ്യമായതോടെ ശിവന്‍ ആത്മഹത്യ ചെയ്തു. സംഭവം വിവാദമായിരുന്നു. മരിച്ച ശിവന്റെ സഹോദര പുത്രനായ പ്രദീപാണ് ശ്രീറാം വിഷയത്തില്‍ കാണിച്ച അലംഭാവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പ്രദീപ് ആവശ്യപ്പെട്ടു. തട്ടിപ്പുകാരെ സഹായിക്കുന്ന വിധത്തിലായിരുന്നു ശ്രീറാം പെരുമാറിയത്. ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. ശ്രീറാം ഇതില്‍ കുറ്റക്കാരനാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.