വി.എസ്.അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയിലെന്ന് വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി

ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് ഗുരുതരാവസ്ഥയിലെന്ന് വ്യാജവാര്ത്ത പ്രചരിച്ച സംഭവത്തില് ഡിജിപിക്ക് പരാതി.
 | 
വി.എസ്.അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയിലെന്ന് വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയിലെന്ന് വ്യാജവാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി. ഇന്നലെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

എം ഫ്ളിന്റ് മീഡിയ ഡോട്ട് കോം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മറ്റു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു.