ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ച് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തലയുടെ കത്ത്

കേരളത്തില് യുഡിഎഫും കോണ്ഗ്രസും നേരിടുന്ന പ്രതിസന്ധിക്ക്് കാരണം മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തിനുള്ളിലെ കോണ്ഗ്രസ് പാര്ട്ടിയിലെ പ്രശ്നങ്ങള് ചൂണ്ടിക്കാണിച്ച് ഹൈക്കമാന്ഡിന് കഴിഞ്ഞമാസം അയച്ച കത്തിലാണ് ഉമ്മന്ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
 | 

ഉമ്മന്‍ചാണ്ടിക്കെതിരെ തുറന്നടിച്ച് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തലയുടെ കത്ത്
കൊച്ചി: കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും നേരിടുന്ന പ്രതിസന്ധിക്ക്് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തിനുള്ളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കമാന്‍ഡിന് കഴിഞ്ഞമാസം അയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായക്കേറ്റ മങ്ങലാണ് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം യുഡിഎഫ് നേരിട്ട പരാജയങ്ങള്‍ക്ക് കാരണമെന്നും, സര്‍ക്കാരില്‍ അഴിമതി വ്യാപകമാണെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നുണ്ട്.

കേരളത്തില്‍ ബിജെപി ശക്തിപ്രാപിച്ചുവരികയാണെന്നും, ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തെ ഹിന്ദുമത വിശ്വാസികള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, കോണ്‍ഗ്രസിനെ ശക്തമായി പിന്തുണച്ചിരുന്ന നായര്‍ സമുദായവും ബിജെപി അനുഭാവം കാട്ടുകയാണെന്നും ചെന്നിത്തല എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.