വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിൽ ഹൈക്കമാൻഡിന് അതൃപ്തി

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. കേരളത്തിലെ നേതാക്കളെ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു. ബി.ജെ.പിയും നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനിയുമായി കോൺഗ്രസ് നേതാക്കൾ സഹകരിക്കുന്നതാണ് ഹൈക്കമാൻഡിന്റെ അതൃപ്തിക്ക് കാരണം.
 | 

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിൽ ഹൈക്കമാൻഡിന് അതൃപ്തി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. കേരളത്തിലെ നേതാക്കളെ ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചു. ബി.ജെ.പിയും നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനിയുമായി കോൺഗ്രസ് നേതാക്കൾ സഹകരിക്കുന്നതാണ് ഹൈക്കമാൻഡിന്റെ അതൃപ്തിക്ക് കാരണം. അദാനി ഗ്രൂപ്പിനു പദ്ധതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും അനുമതി പത്രം ഇറങ്ങാൻ വൈകുന്നത് ഹൈക്കമാൻഡിന്റെ എതിർപ്പുകൊണ്ടാണെന്നാണ് സൂചന. ഹൈക്കമാൻഡ് നേതാക്കൾക്കു പുറമേ കെ.പി.സി.സി.യിലെ ചില നേതാക്കൾക്കും വിഴിഞ്ഞം തുറമുഖ നിർമാണം അദാനിക്കു നല്കുന്നതിൽ എതിർപ്പുണ്ടെന്നാണു വിവരം.

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണു വിഴിഞ്ഞം പദ്ധതിയുടെ നിർമാണം തുടങ്ങാനും ഇതിന്റെ സമ്മതപത്രം അദാനി ഗ്രൂപ്പിനു നല്കാനും ധാരണയായത്. പദ്ധതി അദാനിക്കു നല്കുന്നതിൽ കോടികളുടെ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളിയായിരുന്നു മന്ത്രിസഭ തീരുമാനമെടുത്തത്.