തരൂർ വിഷയം: ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാൻ കെ.പി.സി.സി തീരുമാനം

ശശി തരൂർ വിവാദത്തിൽ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകുമെന്നും നടപടി ഹൈക്കമാന്റ് തീരുമാനിക്കുമെന്നും കെ.പി.സി.സിപ്രസിഡന്റ് വി.എം സുധീരൻ. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു.
 | 

തരൂർ വിഷയം: ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാൻ കെ.പി.സി.സി തീരുമാനം

തിരുവനന്തപുരം: ശശി തരൂർ വിവാദത്തിൽ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകുമെന്നും നടപടി ഹൈക്കമാന്റ് തീരുമാനിക്കുമെന്നും കെ.പി.സി.സിപ്രസിഡന്റ് വി.എം സുധീരൻ. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന നടപടിയാണ് തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സുധീരൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി കേന്ദ്രനേതൃത്വം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തരൂരിന് കാരണം കാണിക്കൽ നോട്ടീസ് കെ.പി.സി.സി നേതൃത്വം നൽകിയിരുന്നു. മോഡി അനുകൂല പ്രസ്താവന നടത്തിയ സാഹചര്യത്തിൽ തരൂരിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്.