കോൺഗ്രസ് പരിപാടികളിൽ ഫളെക്‌സ് ബോർഡുകൾ ഉപയോഗിക്കില്ല; സുധീരൻ

ഇനിമുതൽ കോൺഗ്രസ് പരിപാടികളിൽ ഫളെക്സ് ബോർഡുകൾ ഉപയോഗിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഗാന്ധി സ്മൃതിയാത്രയിൽ പങ്കെടുകവെയാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 | 

കോൺഗ്രസ് പരിപാടികളിൽ ഫളെക്‌സ് ബോർഡുകൾ ഉപയോഗിക്കില്ല; സുധീരൻ

തിരുവനന്തപുരം: ഇനിമുതൽ കോൺഗ്രസ് പരിപാടികളിൽ ഫളെക്‌സ് ബോർഡുകൾ ഉപയോഗിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഗാന്ധി സ്മൃതിയാത്രയിൽ പങ്കെടുകവെയാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫളെക്‌സ് ബോർഡുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കി നിരോധനം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനിച്ചതിന് പിന്നാലെയാണ് പാർട്ടിയും നിലപാട് പ്രഖ്യാപിച്ചത്.

ഗാന്ധി പാർക്ക് മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് ഗാന്ധി സ്മൃതിയാത്ര.  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതാക്കളും സുഗതകുമാരി ഉൾപ്പെടെയുള്ളവരും സ്മൃതിയാത്രയിൽ പങ്കെടുത്തു.