എ.കെ. ആന്റണിയുടെ മകന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ചാനല്‍ ചര്‍ച്ചയില്‍; വീഡിയോ

എ.കെ.ആന്റണിയുടെ മകന് അനില് ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ കെപിസിസി എക്സിക്യൂട്ടീവ് അംഗം. മുന് കെഎസ് യു നേതാവും ഇപ്പോള് കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ അരുണ് രാജാണ് ന്യൂസ് 18 ചര്ച്ചയില് അനില് ആന്റണിക്കെതിരെ രംഗത്തെത്തിയത്. ശബരീനാഥനായിരുന്നു ഇക്കാര്യത്തില് ടെസ്റ്റ് ഡോസ് എന്നാണ് അരുണ് രാജ് ആരോപിക്കുന്നത്. ഇപ്പോള് എം.ഐ.ഷാനവാസിന്റെ മകളെയും സി.എന്.ബാലകൃഷ്ണന്റെ മകളെയും കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്.
 | 

എ.കെ. ആന്റണിയുടെ മകന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ചാനല്‍ ചര്‍ച്ചയില്‍; വീഡിയോ

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം. മുന്‍ കെഎസ് യു നേതാവും ഇപ്പോള്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ അരുണ്‍ രാജാണ് ന്യൂസ് 18 ചര്‍ച്ചയില്‍ അനില്‍ ആന്റണിക്കെതിരെ രംഗത്തെത്തിയത്. ശബരീനാഥനായിരുന്നു ഇക്കാര്യത്തില്‍ ടെസ്റ്റ് ഡോസ് എന്നാണ് അരുണ്‍ രാജ് ആരോപിക്കുന്നത്. ഇപ്പോള്‍ എം.ഐ.ഷാനവാസിന്റെ മകളെയും സി.എന്‍.ബാലകൃഷ്ണന്റെ മകളെയും കൊണ്ടുവരാനുള്ള നീക്കം നടക്കുകയാണ്.

കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും പാരമ്പര്യമൊന്നുമില്ലാത്ത ശബരീനാഥനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കാനുള്ള ശ്രമം നടക്കുകയാണ്. ശശി തരൂരിനെ ഐടി സെല്‍ തലവനാക്കിയത് വെറും വാര്‍ത്താക്കുറിപ്പിലൂടെ മാത്രം അറിയിച്ചപ്പോള്‍ അനില്‍ ആന്റണിയെ കെപിസിസി അംഗത്തിന് തുല്യ പദവിയായ ഡിജിറ്റല്‍ മീഡിയ സെല്‍ അംഗമായി നിയമിച്ച കാര്യം കെപിസിസി അധ്യക്ഷന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് പറഞ്ഞതെന്നും അരുണ്‍ രാജ് കുറ്റപ്പെടുത്തുന്നു.

വീഡിയോ കാണാം

അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ എതിർപ്പ്

ശബരിനാഥായിരുന്നു ടെസ്റ്റ് ഡോസ്. ഇനി ആന്റണിയുടെ മകൻ, പിന്നാലെ ഷാനവാസിന്റെ മകൾ… പറയുന്നത് കെപിസിസി എക്സിക്യൂട്ടീവ് അംഗം അരുൺരാജ്

Posted by News18 Kerala on Thursday, January 10, 2019