അപകടം ഉണ്ടാക്കിയത് എറണാകുളം സ്വദേശിയുടെ കണ്ടെയ്‌നര്‍ ലോറി; ഡ്രൈവര്‍ കീഴടങ്ങി

അവിനാശിയില് 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത് എറണാകുളം സ്വദേശിയുടെ കണ്ടെയ്നര് ലോറി.
 | 
അപകടം ഉണ്ടാക്കിയത് എറണാകുളം സ്വദേശിയുടെ കണ്ടെയ്‌നര്‍ ലോറി; ഡ്രൈവര്‍ കീഴടങ്ങി

കൊച്ചി: അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത് എറണാകുളം സ്വദേശിയുടെ കണ്ടെയ്‌നര്‍ ലോറി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറിയുടെ ഡ്രൈവര്‍, പാലക്കാട് സ്വദേശി ഹേമരാജ് പോലീസില്‍ കീഴടങ്ങി. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി.

ഒരു വര്‍ഷം മുന്‍പാണ് ഈ ലോറി രജിസ്റ്റര്‍ ചെയ്തത്. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് നിഗമനം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുകയായിരുന്നു ഈ ലോറി. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ വെച്ച് ടയര്‍ പൊട്ടിയ ലോറി ഡിവൈഡറിന് മുകളിലൂടെ എതിര്‍ ട്രാക്കിലേക്ക് കയറി.

ഈ സമയത്ത് എതിര്‍ദിശയില്‍ വരികയായിരുന്ന ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. ബസില്‍ 48 സീറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. അപകടത്തില്‍ സംഭവസ്ഥലത്തു വെച്ച് തന്നെ 10 പേര്‍ മരിച്ചിരുന്നു.