മൂന്നാംക്ലാസുകാരനെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

മൂന്നാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസില് പ്രതിക്ക് ജീവപര്യന്തം തടവ്. കാസര്കോട്, കണ്ണോത്ത് വലിയവളപ്പില് വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര് അബ്ബാസിന്റെയും ആയിഷയുടെയും മകന് മുഹമ്മദ് ഫഹദ് എന്ന എട്ടുവയസുകാരനെ ഇയാള് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
 | 

മൂന്നാംക്ലാസുകാരനെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: മൂന്നാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കാസര്‍കോട്, കണ്ണോത്ത് വലിയവളപ്പില്‍ വിജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദ് എന്ന എട്ടുവയസുകാരനെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

2015 ജൂലെ ഒന്‍പതിനാണ് സംഭവമുണ്ടായത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന മുഹമ്മദ് ഫര്‍ഹദിനെ ചാന്തന്‍മുള്ള് എന്ന സ്ഥലത്തു വെച്ച് കഴുത്തിന് പിന്നില്‍ വെട്ടി വീഴ്ത്തുകയും പിന്നീട് കഴുത്തറുക്കുകയുമായിരുന്നു. മറ്റു കുട്ടികളെ ഇയാള്‍ കത്തി വീശി ഓടിച്ചു. മുഹമ്മദിനൊപ്പം സഹോദരി ഷഹലയും സഹപാഠിയായ അബ്ദുള്‍ അനസും ഉണ്ടായിരുന്നു.

കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാറാണ് ശിക്ഷ വിധിച്ചത്. തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴ നല്‍കാനും ഉത്തരവുണ്ട്. ഇതില്‍ നിന്ന് അമ്പതിനായിരം രൂപ ഫഹദിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.